രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഫൈനലിൽ വിദർഭയെ നേരിടും

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഫൈനലിൽ വിദർഭയെ നേരിടും

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ ഗുജറാത്തിനെ തകർത്ത് കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് കേരളത്തിന്‍റെ എതിരാളികള്‍.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സ് രണ്ട് റൺസ് ലീഡ് നേടിയതോടെ തന്നെ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്‌ത കേരളം നാല് വിക്കറ്റ് നഷ്‌ടത്തിൽ 114 എന്ന നിലയിൽ നിൽക്കെ ഇരുടീമുകളും മത്സരം അവസാനിപ്പിക്കുകയായിരുന്നു.

ജലജ് സക്സേനയും(37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455,

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ് ആതിഥേയർ ബാറ്റിംഗ് പുനരാരംഭിച്ചത്. ഫൈനൽ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് 27 റൺസിന്റെയും മൂന്നു വിക്കറ്റിൻ്റെ അകലം മാത്രമാണുണ്ടായിരുന്നത്. ലീഡിനു വേണ്ടി ഇരുടീമുകളും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച‌യാണ് പിന്നീട് കണ്ടത്. സ്കോർ 436 റൺസിൽ നിൽക്കെ അർധ സെഞ്ചുറി നേടിയ ജയ‌ീത് പട്ടേലിനെ  സർവാതെ പുറത്താക്കി. 177 പന്തിൽ 79 റൺ സെടുത്ത പട്ടേലിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്താക്കി.

ഇതോടെ ഗുജറാത്ത് കടുത്ത പ്രതിരോധത്തിലേക്ക് വീണു. എന്നാൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ, സിദ്ധാർഥ് ദേശായിയെയും സർവാതെ പുറ ത്താക്കി. 164 പന്തിൽ 30 റൺസെടുത്ത ദേശായി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അവസാന വിക്കറ്റിൽ ഗുജറാത്തിനു വേണ്ടത് 11 റൺസ്. 10 റൺസോടെ അർസാൻ നാഗസ്വല്ലയും മൂന്നു റൺസുമായി പ്രിയാജിത് സിംഗും ക്രീസിൽ. ഗുജറാത്ത് വിജയത്തിനു തൊട്ടരികെയെത്തിയിരുന്നു. നാഗസ്വല്ല നൽകിയ ക്യാച്ച് കേരള നായകൻ സച്ചിൻ ബേബി കൈവിടുകയും ചെയ്‌തതോടെ കേരളം നിരാശയിലായി. എന്നാല്‍ ലീഡിലേക്ക് മൂന്നുറൺസ് മാത്രം വേണ്ടിയിരിക്കേ നാഗസ്വല്ലയുടെ കരുത്തുറ്റ മറ്റൊരു ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക് ഇരുകൈകളും വിടർത്തി പന്ത് സച്ചിൻ കൈയിലൊതുക്കിയതോടെ കേരള താരങ്ങളുടെ ആവേശം അണപൊട്ടി. വിജയത്തിനു സമാനമായ ആഘോഷമാണ് പിന്നീട് മൈതാനം കണ്ടത്.
<br>
TAGS ; RANJI TROPHY
SUMMARY : Kerala creates history in Ranji Trophy; will face Vidarbha in the final

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *