കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിന് നാളെ മുതൽ തുടക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ നാളെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാനത്തെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗ് കൂടിയായ കെ.സി.എല്ലിന്‍റെ ആദ്യ ടി-20 മത്സരത്തില്‍ നാളെ വൈകിട്ട് 2.30-ന് ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും.

രാത്രി 7.45-ന് ട്രിവാന്‍ഡ്രം റോയല്‍സും കൊച്ചി ബ്ലു ടൈഗേഴ്‌സും തമ്മിലും മത്സരമുവുണ്ട്. ദിവസേന രണ്ട് മത്സരങ്ങളാകും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. സെപ്റ്റംബര്‍ 18 വരെ നടക്കുന്ന ലീഗിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും ഫൈനല്‍ മത്സരം സെപ്റ്റംബര്‍ 18 നുമാകും നടക്കുക.

ട്രിവാന്‍ഡ്രം റോയല്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുകളാകും ലീഗില്‍ മത്സരത്തിനെത്തുക. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ചാനലിലും ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിലും തത്സമയ സംപ്രേക്ഷണവുമുണ്ടാകും.

TAGS: SPORTS | KERALA CRICKET LEAGUE
SUMMARY: Kerala cricket league tournament to begin tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *