കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക മീറ്റ്

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക മീറ്റ്

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ(കെ.ഇ.എ) ബെംഗളൂരു വാർഷിക മീറ്റ് മാർത്തഹള്ളി ന്യൂ ഹൊറിസോൺ എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം  ഡോ. രാജു നാരായണസ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അർജുൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനോജ് സ്വാഗതം പറഞ്ഞു, ആർട്സ് സെക്രട്ടറി പ്രമോദ് നന്ദി പറഞ്ഞു.

പൂക്കള മത്സരത്തിൽ എല്‍.ബി.എസ് അലുമിനി വിജയിച്ചു, കുട്ടികളുടെ ഡ്രോയിംഗ് മത്സരവും നടന്നു. കർണാടകയിലെ എൻജിനീയറിങ് കോളേജുകളിലെ അവസാനവർഷ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെഷനും നടന്നു.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റ് അനുശ്രീ, അമ്മ മനോജ് എന്നിവര്‍ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ലോക കേരള സഭാ അംഗം എൽദോ ചിറകാച്ചാലിൽ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചിത്രങ്ങള്‍

 

<br>
TAGS : KEA BENGALURU
SUMMARY : Kerala Engineers Association Bengaluru Annual Meet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *