വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

ബെംഗളൂരു: വനിതാ ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം വി. ജെ. ജോഷിതയെ കൂടെക്കൂട്ടി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഇന്ത്യൻ ടീമിലിടം നേടിയതിന് പുറകെയാണ് പുതിയ നേട്ടം. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആർസിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്.

ബെംഗളൂരുവിലാണ് ഐപിഎൽ ലേലം നടക്കുന്നത്. സിമ്രാൻ ഷെയ്ഖാണ് ലേലത്തിൽ ഏറ്റവും വില കൂടിയ താരമായത്. 1.90 കോടി രൂപയ്ക്ക് സിമ്രാനെ ഗുജറാത്ത് ജയന്റ്സ് വിളിച്ചെടുത്തു. വിൻഡീസ് ഓൾറൗണ്ടർ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി. 16-കാരിയായ തമിഴ്നാട്ടുകാരി ജി.കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വിളിച്ചെടുത്തു. ജോഷിതയെ വിളിച്ചെടുത്ത ബെംഗളൂരു 1.2 കോടി രൂപയ്ക്ക പ്രേമ റാവത്തിനെ സ്വന്തമാക്കിയിട്ടുണ്ട്.

കല്പറ്റ സ്വദേശിനിയാണ് ജോഷിത. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

TAGS: SPORTS | IPL
SUMMARY: RCB selects Joshitha from Kerala in team for IPL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *