നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി 5 സംസ്ഥാനങ്ങളില്‍ കേരള സര്‍ക്കാരിന്റെ തിയേറ്റര്‍ പരസ്യം

നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി 5 സംസ്ഥാനങ്ങളില്‍ കേരള സര്‍ക്കാരിന്റെ തിയേറ്റര്‍ പരസ്യം

ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ നേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിലായി കേരള സർക്കാർ പ്രദർശിപ്പിക്കും. മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.

പരസ്യത്തുകയായ 18 ലക്ഷം അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പിആർഡിയുടെ എംപാനല്‍ഡ് ഏജൻസികള്‍, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്‌ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.

അന്തർസംസ്ഥാന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നടപ്പു സാമ്പത്തിക വർഷത്തില്‍ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍നിന്നാണ് തിയറ്റർ പരസ്യങ്ങള്‍ക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. ഒരുതവണ പ്രദർശനത്തിന് 162 രൂപയാണ് നല്‍കുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണം.

TAGS : KERALA | GOVERNMENT | ADVERTISEMENT
SUMMARY : Kerala government theater advertisement in 5 states including achievements

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *