കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി. പി. മോഹന്‍കുമാര്‍ അന്തരിച്ചു

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി. പി. മോഹന്‍കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്ന വി.പി. മോഹൻകുമാർ (84) അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.

തലശ്ശേരി വടകര വണ്ണത്താൻകണ്ടിയിൽ പുതിയേടത്ത് കുടുംബത്തിൽ 1940 ജൂൺ ഏഴിനായിരുന്നു ജനനം. എറണാകുളം ഗവ. ലോ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കി. 1962-ലാണ് കേരള ഹൈക്കോടതിയിൽ എൻ‍റോൾ ചെയ്തത്. 1993-ൽ കേരള ഹൈക്കോടതി ജഡ്ജിയായി. 1994-ൽ ജനുവരിയിൽ കർണാടക ഹൈക്കോടതിയിലേക്ക് നിയമിതനായി.

ആക്ടിങ് ചീഫ് ജസ്റ്റിസായി ജൂൺ ഏഴിന് വിരമിച്ച ശേഷം കർണാടകത്തിൽ കോൾ ആൻഡ് ട്രാൻസ്‌ഫോമർ കമ്മിഷന്റെ ചുമതല വഹിച്ചിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് മൂന്നിന് രവിപുരം ശ്മശാനത്തിൽ. ഭാര്യ കോടോത്ത് കുടുംബാംഗം ഓമന മോഹൻകുമാർ. മക്കൾ: ഡോ. സംഗീത മോഹൻ കുമാർ (യു.എസ്.എ.), അഡ്വ. ജയേഷ് മോഹൻകുമാർ (കേരള ഹൈക്കോടതി). മരുമക്കൾ: ഡോ. സുരേഷ് (യു.എസ്.എ.), അഡ്വ. വന്ദന മേനോൻ.

TAGS: HIGH COURT | VP MOHAN KUMAR
SUMMARY: Former hc justice vp mohan kumar passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *