കനത്ത മഴ; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

കനത്ത മഴ; അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ മഴ കനക്കുന്നു. അഞ്ച് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ, തൃശൂരിലെ പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളിലാണ് മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ടില്‍ നിന്ന് മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമീഷൻ വിവിധയിടങ്ങളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), പമ്പ (മടമണ്‍ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ (തുമ്പമണ്‍ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതിനാല്‍ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

TAGS : HEAVY RAIN | DAM | RED ALERT
SUMMARY : Heavy rain; Red alert on five dams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *