മഴ മുന്നറിയിപ്പില്‍ മാറ്റം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പില്‍ മാറ്റം: അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറത്തിറങ്ങിയ അറിയിപ്പു പ്രകാരം അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് അറിയിച്ചു. തുടർന്ന് വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനി (ജൂലൈ 6) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും ഞായർ ( ജൂലൈ 7)  ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡും തിങ്കള്‍ ( ജൂലൈ 8)  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡും ചൊവ്വ ( ജൂലൈ 9) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളുമാണ് യെലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ്‌ തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ ജാഗ്രത പാലിക്കാനും മത്സ്യബന്ധനത്തിനും വിലക്കുമുണ്ട്.

TAGS : KERALA | HEAVY RAIN | YELLOW ALERT
SUMMARY : Heavy rain likely in next 5 days in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *