കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു. ഇത്രയും മനുഷ്യജീവനകള്‍ കവര്‍ന്ന മറ്റൊരു ദുരന്തത്തെ കേരളം നേരിട്ടിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളിയായിരുന്നു. പുറത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ കേരള ജനതയെ പരിഭ്രമിപ്പിക്കുന്നതായിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

ഒരു കുടുംബം ഒന്നാകെ നഷ്ടമാകുന്നതിലും വലിയ വേദനയാണ് എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി. പരിപൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട വയനാട് പകച്ചു നില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കക്ഷിരാഷ്ട്രീയ മത വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും ദുരന്തത്തിന്റെ വാര്‍ത്ത അപ്രത്യക്ഷമായി.

എന്നാല്‍ വയനാട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി സര്‍ക്കാര്‍ തുടര്‍ന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നത് ആയി ബന്ധപ്പെട്ട പ്രത്യേക പഠനം ആവശ്യമാണ്. വയനാട് പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS : KERALA ASSEMBLY | WAYANAD LANDSLIDE
SUMMARY : Kerala Legislative Assembly begins session; The Legislative Assembly paid tribute to those who died in the Wayanad disaster

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *