കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്കുനേരെ ലൈം​ഗികാതിക്രമം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.

ചൊവ്വാഴ്ച പുലർച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി ഹാസനിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോൾ പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Kerala man arrested for assaulting women in karnataka transport bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *