ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവം; മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് വ്യവസായിയെ കൊള്ളയടിച്ച സംഭവത്തിൽ മലയാളി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി അനില്‍ ഫെര്‍ണാണ്ടസ് (49) ആണ് പിടിയിലായത്. ബീഡിക്കമ്പനി ഉടമ ബൊളന്തുരു നര്‍ഷയില്‍ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ ചമഞ്ഞ് മലയാളി ഉൾപ്പെടെയുള്ള ആറംഗ സംഘം 30 ലക്ഷം തട്ടിയത്.

തമിഴ്നാട് രജിസ്ട്രേഷനുള്ള കാറില്‍ വന്ന സംഘം വീട്ടില്‍ രണ്ടു മണിക്കൂറോളം റെയ്ഡ് നാടകം നടത്തിയാണ് പണം കവര്‍ന്നത്. പ്രതിയില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പോലീസ് കണ്ടെടുത്തു. ബാക്കിയുള്ള പ്രതികളെ പിടികൂടുന്നതിനും മോഷ്ടിച്ച പണം വീണ്ടെടുക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് മംഗളൂരു എസ്പി യതീഷ് എൻ. പറഞ്ഞു. പ്രതികളെ പിടികൂടാനായി നാല് പ്രത്യേക ടീമുകളെ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Member of gang who robbed bizman posing as ED team held

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *