വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; മലയാളി യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി ബിലാൽ റഫീഖ് (30) ആണ് ഗോവിന്ദ്പുര പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ് സ്വദേശിനി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

2021-ൽ യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് റഫീഖിനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ അടുപ്പത്തിലായി. പലതവണ എതിർത്തിട്ടും റഫീഖ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. എന്നാൽ, 2022 ലും 2023 ലും യുവതി ഗർഭിണിയായിരുന്നു. തുടർന്ന് ഗർഭച്ഛിദ്രം നടത്താനും റഫീഖ് നിർബന്ധിച്ചതായാണ് പരാതി.

ഇരുവരുടെയും ബന്ധം കുടുംബങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഈ വർഷം ഓഗസ്റ്റിൽ യുവതിയുടെ മാതാപിതാക്കൾ റഫീഖിന് പണവും വിലപിടിപ്പുള്ള വസ്തുക്കളും നൽകിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ റഫീഖിൻ്റെ മാതാപിതാക്കൾ യുവതിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. കേസിൽ അന്വഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Kerala man arrested in Bengaluru for allegedly raping woman under pretext of marriage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *