വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന സംശയം തോന്നുകയും ഇത് ചോദിച്ച് തർക്കമുണ്ടാകുകയും ചെയ്തു. അതിനുശേഷം ഓൺലൈനിലൂടെ കയറും കത്തിയും വാങ്ങി. തുടർന്ന് കയർ കഴുത്തിൽ കുരുക്കി മായയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കാൻ ശരീരത്തിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു.

പിന്നീട് മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ആരവ് പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളും ആരവ് പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മാനസിക വിദഗ്ദ്ധന്റെ സഹായം കൂടി തേടിയ ശേഷമേ ആരവിനെ തുടർന്ന് ചോദ്യം ചെയ്യുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | MURDER
SUMMARY: Kerala man feels guilt in vloger women murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *