കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മലബാർ മേഖലയിലെ എം.പിമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉറപ്പ് ലഭിച്ചത്. മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ദക്ഷിണ റെയിൽവേ മാനേജർ നൽകിയാതായും എം.പിമാര്‍ പറഞ്ഞു.

യാത്രാദുരിതം രൂക്ഷമായ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ വേണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒന്ന് മാത്രമാണ് മലബാറിൽ സർവീസ് നടത്തുന്നത്. യാത്രക്ലേശം പരിഹരിക്കാൻ മംഗളൂരു നിന്നും പാലക്കാടേക്ക് പുതിയ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ മാനേജർ എം.പിമാരെ അറിയിച്ചു.
<BR>
TAGS : VANDE BHARAT EXPRESS
SUMMARY : Kerala may get another Vande Bharat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *