പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നിട്ടാണ് ഹെല്‍മെറ്റില്ലാത്തതിന്റെ പേരിലും ഓവർ സ്പീഡിനും പിഴയീടാക്കുന്നതെന്നും കോടതി വിമർശിച്ചു.

റോഡപകടങ്ങളില്‍ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ നികുതി തരുന്നില്ലേ. പുതിയതായി നിർമ്മിച്ച റോഡില്‍ പോലും എങ്ങനെയാണ് കുഴികള്‍ ഉണ്ടാകുന്നതെന്നും ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കുകയെന്നാണ് സാധാരണക്കാരന്റെ ചോദ്യമെന്നും കോടതി പറഞ്ഞു.

ഏതൊരു ജീവനും മൂല്യമുള്ളതാണെന്നും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെക്കാള്‍ മഴ പെയ്യുന്ന സ്ഥലങ്ങള്‍ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.

TAGS : KERALA | ROAD | HIGH COURT | GOVERNMENT
SUMMARY : How are potholes formed on newly constructed roads?; High Court to Govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *