തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനം കര്‍ണാടകയ്ക്ക്

തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്; രണ്ടാം സ്ഥാനം കര്‍ണാടകയ്ക്ക്

തിരുവനന്തപുരം: കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്സ് 2024 റിപ്പോര്‍ട്ടില്‍ തീരശുചിത്വം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

സിഡബ്ല്യുക്യുഐ അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജല സാമ്പിളുകള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഒന്നാമതെന്ന് കണ്ടെത്തി. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം നമ്പർ വണ്‍ തന്നെയാണ്.

കേരളത്തിന്റെ സിഡബ്ല്യുക്യുഐ സ്‌കോര്‍ 74 ആണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സ്‌കോര്‍ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്‌കോര്‍ 60 ഉം ആണ്. തീരമേഖലയില്‍നിന്ന് 5 കിലോ മീറ്റര്‍ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം തന്നെയാണ് മുന്നില്‍. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത വര്‍ധിക്കുന്നതാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വര്‍ധിക്കുന്നത്.

TAGS : COASTAL | KERALA | KARNATAKA
SUMMARY : Kerala ranks first in Coastal Water Quality Index; Second place goes to Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *