കേരള ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

കേരള ആർടിസി ബസ് മദ്ദൂരില്‍ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മലപ്പുറത്തു നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർ ഹസീബ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5 മണിക്ക് മാണ്ഡ്യ മദ്ദൂരിനടുത്ത് ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിലാണ് അപകടമുണ്ടായത്.  ആർപിസി 899 നമ്പർ സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിലൂടെ പോകുകയായിരുന്ന ലോറി സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിക്കുകയും ഡ്രൈവർ സ്റ്റിയറിംഗിനും കാബിനും ഇടയിൽ കുടുങ്ങുകയുമായിരുന്നു. മൃതദേഹം മാണ്ഡ്യ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ബെംഗളൂരുവിലെക്കുള്ള സ്പെഷ്യല്‍ സര്‍വീസായിരുന്നു ബസിന്റെത്. അപകടത്തില്‍ യാത്രക്കാർക്ക് പരുക്കില്ല.
Updating…..
<BR>
TAGS : ACCIDENT | DEATH
SUMMARY : Kerala RTC bus driver dies after hitting divider at Maddur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *