കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്‌ ഓണാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണനിലാവ് 2024 വിജയനഗര്‍ എം. എല്‍. എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും സിനിമാസംവിധായകയുമായ വിനയാ പ്രസാദ് മുഖ്യാതിഥിയായി. യശ്വന്ത്പൂര്‍ എം. എല്‍. എ. എസ്. ടി. സോമശേഖര്‍, അഭിനേത്രി നിമിഷ കെ ചന്ദ്ര, ഗാനരചയിതാവും പ്രഭാഷകനുമായ രമേഷ് കാവില്‍, അനുപമ പഞ്ചാക്ഷരി, മുന്‍ കോര്‍പറേറ്റര്‍ സത്യനാരായണ എന്നിവര്‍ അതിഥികളായിരുന്നു. ബെംഗളൂരുവിലെ കലാസാംസ്‌കാരിക സംഘടനാ നേതാക്കളെ വേദിയില്‍ ആദരിച്ചു. സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി സ്വാഗതവും ട്രഷറര്‍ അരവിന്ദാക്ഷന്‍ പി. കെ .നന്ദിയും പറഞ്ഞു.

എസ്. എസ്. എല്‍. സി, പി. യു.സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് വരപ്രത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സമാജം അംഗങ്ങള്‍ ഒരുക്കിയ കലാവിരുന്ന്, വിജിത ജിതീഷ് എഴുതിയ തുമ്പപ്പൂ എന്ന കൃതിയുടെ പ്രകാശനം, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് ഒരുക്കിയ ഫ്‌ലവേഴ്‌സ് ടി. വി. ടോപ്പ് സിങ്ങര്‍ റിതുരാജ്, കൈരളി പട്ടുറുമാല്‍ ഫെയിം ശ്യാം ലാല്‍, പിന്നണി ഗായിക അശ്വതി രമേശ്, മഴവില്‍ മനോരമ പാടാം നമുക്ക് പാടാം ഫെയിം ശ്രീലക്ഷ്മി, ഷിജു എന്നിവര്‍ നയിച ഗാനമേള, ചാനല്‍ താരങ്ങളായ ശിവദാസ്, സെല്‍വന്‍, രജനി കലാഭവന്‍ എന്നിവര്‍ ഒന്നിച്ച കോമഡി ഷോ, ഗോകുല്‍ കൃഷ്ണ ഒരുക്കിയ വയലിന്‍ ഫ്യൂഷന്‍ എന്നിവ അരങ്ങേറി.
<br>
TAGS :  ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *