ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും ജനുവരി 19ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. എംടിയുടെ ചലച്ചിത്ര ഗാനങ്ങൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.ഫോണ്: 9008273313
<br>
TAGS : MT VASUDEVAN NAIR

Posted inASSOCIATION NEWS
