കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത സെപ്തംബർ 11 മുതൽ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു  
കേരളസമാജം ദൂരവാണിനഗര്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തയിലെക്കായി വിവിധതരം അച്ഛാറുകള്‍, പലഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന പ്രവര്‍ത്തകര്‍

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത സെപ്തംബർ 11 മുതൽ; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു  

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണച്ചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ വിജിനപുര ജൂബിലി സ്‌കൂളിലും, എന്‍ആര്‍ഐ ലേഔട്ടിലെ ജൂബിലി സിബിഎസ്ഇ സ്‌കൂളിലുമായി നടക്കും. രണ്ടിടത്തും സമാജത്തിന്റെ നേന്ത്രപ്പഴം സ്റ്റാള്‍, ചിപ്‌സ് സ്റ്റാള്‍, പച്ചക്കറി സ്റ്റാള്‍, വനിതാ വിഭാഗം സ്റ്റാള്‍ എന്നിവക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സമാജം വനിതാ വിഭാഗം പ്രവര്‍ത്തകര്‍ ചന്തക്ക് വേണ്ട വിവിധ തരം അച്ഛാറുകള്‍, പലഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ഓണച്ചന്തയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായ പീറ്റര്‍ ജോര്‍ജ്, വി കെ ത്യാഗരാജന്‍, വി കെ പൊന്നപ്പന്‍, രാധാകൃഷ്ണന്‍ ആലപ്ര, എ ബി ഷാജ്, ജി രാധാകൃഷ്ണന്‍ നായര്‍, ബാല സുബ്രഹ്‌മണ്യം, രാധാകൃഷ്ണപിള്ള, ടി ഐ സുബ്രന്‍, വനിതാ വിഭാഗം ഭാരവാഹികളായ ഗ്രേസി പീറ്റര്‍, ദേവി രാജന്‍, പ്രവര്‍ത്തരായ സി കെ ജോസഫ് ഉണ്ണി, ഓണച്ചന്ത കണ്‍വീനര്‍മാരായ വിശ്വനാഥന്‍, കെ കെ പവിത്രന്‍, എം എ ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് എം പി വിജയന്‍, ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : ONAM-2024
SUMMARY : Kerala Samajam Dooravaninagar Onachanta from 11th September

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *