കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു
മുരളീധരൻ നായർ, ഡെന്നിസ് പോൾ, എം കെ ചന്ദ്രൻ

കേരളസമാജം ദൂരവാണിനഗർ പുതിയ പ്രവർത്തകസമിതിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67 – മത് വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റെടുത്തു. പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റായി എം പി വിജയൻ, ട്രഷററായി എം കെ ചന്ദ്രൻ, എജ്യുക്കേഷണൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി സി എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബാലകൃഷ്ണ പിള്ള, എ യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ എന്നിവരാണ് സോണൽ സെക്രട്ടറിമാർ. പ്രവർത്തക സമിതിയിലേക്ക് 24 പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഇന്റെർണൽ ഓഡിറ്റർമാരായി കെ മുരളി, പി കൃഷ്ണനുണ്ണി എന്നിവരെയും ടി രവീന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി എൻ രാധാകൃഷ്ണപിള്ള, പി ബാലസുബ്രമണ്യം, വി വി രാഘവൻ എന്നിവരെയും തിരഞ്ഞെടുത്തു.

മുരളീധരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം സമാജം റിപ്പോർട്ട്, ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോര്ട്ട്, വാർഷിക വരവു ചെലവ് കണക്കുകൾ, ഇൻഡിപെൻഡന്റ് ഓഡിറ്റ് റിപ്പോര്ട്ട്, ഇന്റെർണൽ ഓഡിറ്റ് റിപ്പോർട്ട്, ലൈബ്രറി റിപ്പോർട്ട് എന്നിവയും 19 കോടിയുടെ വാർഷിക ബഡ്ജറ്റും അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
<BR>

TAGS : ASSOCIATION NEWS | KERALA SAMAJAM DOORAVAANI NAGAR
SUMMARY : Kerala Samajam Dooravani Nagar has elected a new working committee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *