കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കും. 28-ന് വിജിനപുര ജൂബിലി സ്‌കൂളിൽ നടത്തുന്ന സാഹിത്യ സംവാദത്തിൽ പ്രമുഖ സാഹിത്യകാരൻ പി.എഫ്. മാത്യൂസ് പങ്കെടുക്കും. വൈകീട്ട് നാലിന് തുടങ്ങും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കും. 29-ന് എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് സ്കൂളിൽ രാവിലെ 10-ന് ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര, ഒപ്പന, മാർഗംകളി എന്നിവയുണ്ടാകും. സമാജം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളും യുവജന വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും പ്രതിഭകളും വിജിനപുര ജൂബിലി സ്കൂളിലെയും ജൂബിലി സി.ബി.എസ്.ഇ. സ്കൂളിലെയും വിദ്യാർഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.

ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ ഓണസദ്യ. വൈകീട്ട് മൂന്നിന് പൊതുസമ്മേളനം. കേരള മൃഗസംരക്ഷണ-ക്ഷീരവകപ്പു മന്ത്രി ജെ.ചിഞ്ചുറാണി, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, കെ.ആർ.പുരം എം.എൽ.എ.ബൈരതി ബസവരാജ്, സി.ബി.എസ്.സി. റീജണൽ ഓഫീസർ രമേഷ് പി. മേനോൻ, സാഹിത്യകാരൻ പി. എഫ്.മാത്യൂസ്, കന്നഡ എഴുത്തുകാരി സുകന്യ മാരുതി എന്നിവർ മുഖ്യാതിഥികളാകും. ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും ദൂരവാണി നഗറിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

വയനാട് ദുരന്തനിവാരണ ഫണ്ടിലേക്ക് തന്റെ 10 മാസത്തെ ശമ്പളം സംഭാവനയായി നൽകിയ കൽപള്ളി വൈദ്യുത ശ്മശാന ജീവനക്കാരൻ അന്തോണി സാമിയെ ആദരിക്കും. സമാജം നടത്തിയ വിവിധ കലാസാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. 6.30 മുതൽ 9.30 വരെ മൃദുല വാര്യർ, അൻവർ സാദത്ത്, ജി. ശ്രീരാം, സനുജ എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും.

<BR>
TAGS : ONAM-2024
SUMMARY : Kerala Samajam Duravaninagar Onagosham on 28th and 29th September

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *