മൈസൂരു : മൈസൂരു കേരളസമാജം കുടുംബസംഗമം ജനുവരി 26-ന് നടക്കും. വൈകീട്ട് അഞ്ചിന് വിജയനഗറിലുള്ള സമാജം സാസ്കാരികകേന്ദ്രത്തിലാണ് പരിപാടി. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കോവിഡ് മഹാമാരിയെത്തുടർന്ന് നാലുവർഷത്തിനുശേഷമാണ് കുടുംബസംഗമം നടക്കുന്നത്. പ്രവേശനം പാസ് മുഖാന്തരമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി മുരളീധരമേനോൻ, പ്രസിഡന്റ് പി.എസ്. നായർ, കൺവീനർ ടി.എസ്. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
<BR>
TAGS : MYSURU KERALA SAMAJAM

Posted inASSOCIATION NEWS
