മലയാളികൾ നാടിന്റെ വികസനത്തിന്‌ നേതൃത്വം നൽകണം: യു പ്രതിഭ എംഎൽഎ

മലയാളികൾ നാടിന്റെ വികസനത്തിന്‌ നേതൃത്വം നൽകണം: യു പ്രതിഭ എംഎൽഎ

ബെംഗളൂരു: മലയാളി സമൂഹം ബെംഗളൂരുവിന്റെ വികസനത്തില്‍ മാതൃകപരമായ നേതൃത്വം ഏറ്റെടുക്കണമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. പരിസ്ഥിതി സംരക്ഷണം, ജല വിനിയോഗം, ശുചീത്വം എന്നീ മേഖലകള്‍ കേരളസമാജത്തിന് നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. കേരള സമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ”ഓണോത്സവ് 2024” സീഗേഹള്ളി എസ് വി ഹാളില്‍ ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സോണ്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ ലിജു പി കെ, ആഘോഷ കമ്മറ്റി കണ്‍വീനര്‍ സനല്‍ കുമാര്‍, വനിതാ വിഭാഗം ചെയര്‍പേഴ്‌സന്‍ ഓമന കവിരാജ്, നിത്യ സന്ദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരളസമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ഓണസദ്യ, ചെണ്ട-വയലില്‍ ഫ്യൂഷന്‍, ആരോസ് ഡാന്‍സ് കമ്പനി അവതരിപ്പിച്ച ഡാന്‍സ് പരിപാടികള്‍, ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, അഖിലാ ആനന്ദ്, അതുല്‍ നറുകര, അനന്യ ദിനേശ്, അതിഥി ദിനേശ് എന്നിവര്‍ അവതരിപ്പിച്ച സൂപ്പര്‍ മെഗാഷോ എന്നിവ നടന്നു.
<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *