കേരളസമാജം പൂക്കള മത്സരവും ശ്രീമാൻ-ശ്രീമതി മത്സരവും 21 ന്

കേരളസമാജം പൂക്കള മത്സരവും ശ്രീമാൻ-ശ്രീമതി മത്സരവും 21 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിക്കുന്ന പൂക്കള മത്സരവും ശ്രീമാന്‍-ശ്രീമതി മത്സരവും സെപ്തംബര്‍ 21 ന് നടക്കും. ബാംഗ്ലൂര്‍ രാജാജി നഗറിലുള്ള ലുലു മാളില്‍ ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന പൂക്കള മത്സരം മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കും. ടീമുകള്‍ രാവിലെ 8 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.

ശ്രീമാന്‍ -ശ്രീമതി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കേരള വസ്ത്രങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

പൂക്കള മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 6×6 അടിയാണ്. ഒരു ടീമില്‍ പരമാവധി 6 പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂര്‍ നിവാസികളെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ.

പൂക്കള മത്സരം :- ഒന്നാം സമ്മാനം 50000 രൂപ (25000 രൂപയും 25000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 25000 രൂപയും (15000 രൂപയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) മൂന്നാം സമ്മാനം 15000 രൂപ (10000 രൂപയും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) ലഭിക്കും.

ശ്രീമാന്‍ -ശ്രീമതി മത്സരം :- ഒന്നാം സമ്മാനം 100000 രൂപ (50000 രൂപയും 50000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 50000 രൂപയും (30000 രൂപയും 20000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) മൂന്നാം സമ്മാനം 30000 രൂപ (20000 രൂപയും 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും) ലഭിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 20 ന് മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍,കള്‍ച്ചറല്‍ സെക്രട്ടറി മുരളിധരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ, അസിസ്റ്റന്റ്‌റ് സെക്രട്ടറി വി എല്‍ ജോസഫ്, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:- +91 87926 87607, +91 91108 00205
<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *