കേരള സമാജം സാന്ത്വനഭവനം 19,20 വീടുകളുടെ ശിലാസ്ഥാപനം നടത്തി

കേരള സമാജം സാന്ത്വനഭവനം 19,20 വീടുകളുടെ ശിലാസ്ഥാപനം നടത്തി

ബെംഗളൂരു : ബാംഗ്ലൂർ കേരള സമാജം നിർധനരായവർക്ക്‌ നിർമിച്ചു നൽകുന്ന സാന്ത്വന ഭവനം പദ്ധതിയുടെ ഭാഗമായി 19,20 വീടുകളുടെ തറക്കല്ലിടൽ കർമം വയനാട്ടിൽ നടന്നു. കോട്ടത്തറ പഞ്ചായത്തിലെ 10 ആം വാർഡിലെ പൊയിലിൽ പത്തൊൻപതാമത്തെ വീടിന്റെ തറക്കല്ലിടൽ കർമം കൽപ്പറ്റ എംഎൽഎ അഡ്വ: ടി സിദ്ദീഖ് നിർവഹിച്ചു കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി റനീഷ് സ്വാഗതം ആശംസിച്ചു. കേരള സമാജം ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ,കേരള സമാജം ഭാരവാഹികളായ ജോർജ് തോമസ്, ഷിനോജ് നാരായൺ, സുരേഷ് കുമാർ, ജയകുമാർ, ശ്യാം കുമാർ, സുഭാഷ്, പ്രദീപൻ, രാജീവ്, ബാബു ഉമ്മൻ, ഫിലിപ്പ് ചെറിയാൻ,ബെന്നി അഗസ്റ്റിൻ,കല്പറ്റ ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെന്റ് ഭാരവാഹികളായ ഷിഹാബ്, ഷംസുദീൻ, സിദ്ധീഖ് വടക്കൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇരുപതാമത്തെ വീടിന്റെ തറക്കല്ലിടീൽ കർമം അമ്പലവയൽ നെന്മേനി ആനപ്പാറയിൽ സുൽത്താൻ ബത്തേരി എം എൽ എ, ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. നെന്മേനി പഞ്ചായത്ത് അംഗം സ്വപ്ന സ്വാഗതം ആശംസിച്ചു.

കോട്ടത്തറ പുതുശേരിക്കുന്ന് പി എസ് മധുവിനും നെന്മേനി ആനപ്പാറ അംഗൻവാടി റോഡിലെ അഭിലാഷിനുമാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. കല്പറ്റ ഫ്രണ്ട്‌സ് ക്രീയേറ്റീവ് മൂവ്മെന്റ് മായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *