കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ”ഓണോത്സവം 2024” യെലഹങ്ക സോണിന്റെ നേതൃത്വത്തില്‍ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. പി,സി വിഷ്ണു നാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യെലഹങ്ക സോണ്‍ ചെയര്‍മാന്‍ എസ് കെ പിള്ള അധ്യക്ഷത വഹിച്ചു. എസ് ആര്‍ വിശ്വനാഥ് എം എല്‍ എ, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപ കുമാര്‍ ഐ ആര്‍ എസ്, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളീധരന്‍, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സോണ്‍ കണ്‍വീനര്‍ അജയന്‍, സത്യശീലന്‍, രാധാകൃഷ്ണ കുറുപ്പ്, വനിത വിഭാഗം ചെയര്‍പേഴ്‌സണന്‍ പ്രീത ശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സോണ്‍ കുടുംബംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, ചെണ്ടമേളം, ഓണസദ്യ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിഖില്‍ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവര്‍ നയിച്ച ഗാനമേള എന്നിവ നടന്നു.
<Br>
TAGS : ONAM-2024
SUMMARY : Kerala Samajam Yelahanka Zone conducted Onagosham

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *