കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം സെപ്തംബര്‍ 8ന് 

കേരളസമാജം യെലഹങ്ക സോൺ ഓണാഘോഷം സെപ്തംബര്‍ 8ന് 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യത്തെ ആഘോഷം ”ഓണോത്സവം 2024” യെലഹങ്ക സോണില്‍ നടക്കും. യെലഹങ്ക ന്യൂ ടൌണിലുള്ള ഡോ ബി ആര്‍ അംബേദ്കര്‍ ഭവനില്‍ സെപ്തംബര്‍ 8 ന് രാവിലെ 10 മണിക്ക് കലാപരിപാടികളോടെ ഓണാഘോഷത്തിന് തുടക്കം കുറിക്കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക റവന്യു വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ എസ് കെ പിള്ള അധ്യക്ഷത വഹിക്കും. ബാംഗ്ലൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍ എ ഹാരിസ് മുഖ്യ അതിഥി ആകും. എസ് ആര്‍ വിശ്വനാഥ് എം എല്‍ എ, പി സി വിഷ്ണു നാഥ് എം എല്‍ എ, കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ഗോപ കുമാര്‍ ഐ ആര്‍ എസ്, തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചെണ്ട മേളം,ഓണസദ്യ, കലാപരിപാടികള്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ നിഖില്‍ രാജ്, പിന്നണി ഗായിക സബീന റനിഷ് എന്നിവര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. വിശദ വിവരങ്ങള്‍ക്ക് 63605 38912, 94560 27088

 

<BR>
TAGS : ONAM-2024,
SUMMARY : Kerala Samajam Yelahanka Zone Onagosham on 8th September

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *