സ്വര്‍ണവിലയിൽ വർധനവ്

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൂടി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വർണവില പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 52520 രൂപയാണ് വില്‍പന വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്നലെ സ്വർണവില 52440 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 6565 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം തുടക്കം മുതല്‍ സ്വർണവിലയില്‍ കൂടിയും കുറഞ്ഞുമാണ് മുന്നേറിയത്. ആഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 51600 രൂപയായിരുന്നു വില.

തുടർന്നുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞു മുന്നേറിയ സ്വർണവില ഓഗസ്റ്റ് ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 50,800 രൂപയിലെത്തി. തൊട്ടടുത്ത ദിവസവും ഇതേ നിരക്ക് തുടന്നു. ഇതിനു ശേഷമുള്ള ദിവസങ്ങളില്‍ സ്വർണവില കൂടുന്നതാണ് കണ്ടത്.

TAGS : GOLD RATES | INCREASED | KERALA
SUMMARY : Gold rate is increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *