സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് വില. എന്നാല്‍ ആഗോള വിപണിയില്‍ ഔണ്‍സ് വില 2708 ഡോളറിലാണ്. കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിക്കവെ വില 2721 വരെ കുതിച്ച ശേഷം താഴുകയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

TAGS : GOLD RATES
SUMMARY : Gold rate is increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *