റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില

റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില

തിരുവനന്തപുരം: 60,000 തൊട്ട സംസ്ഥാനത്തെ സ്വർണവില വീണ്ടും റെക്കോർഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്. പവന് 240 രൂപ വര്‍ധിച്ച്‌ 60,440 രൂപ എന്ന നിലയിലും, ഗ്രാമിന് 30 കൂടി 7555 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,773 ഡോളറിലെത്തി.47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചതാണ് സ്വര്‍ണത്തില്‍ കുതിപ്പുണ്ടാക്കിയത്.

സ്വർ‌ണവിലയില്‍ ഈ മാസം ഇതുവരെ 3500 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.‌ 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തിരുത്തി കുറിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം.

TAGS : GOLD RATES
SUMMARY : Gold rate is increased

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *