കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി

കേരള സര്‍വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്ത പരിപാടിക്ക് വിലക്ക് ഏര്‍പ്പെടുത്തി വിസി

കേരള സർവകലാശാല ക്യാമ്പിസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസലർ.‌ വിസി ഡോ. മോഹൻ കുന്നുമ്മല്‍ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നല്‍കി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചത്.

പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകള്‍ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളില്‍പ്പെട്ട് വിദ്യാർഥികള്‍ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാമ്പസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌

ഈ ഉത്തരവ് നിലനില്‍ക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കേരളയിലെ എൻജിനീയറിങ് കോളജ് യൂണിയൻ തീരുമാനിച്ചത്. എന്നാല്‍ ഒരു കാരണവശാലും ഇത്തരം പരിപാടികള്‍ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരില്‍ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.


TAGS: SUNNY LEON| KERALA
SUMMARY: VC bans Sunny Leone’s dance program at Kerala University

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *