കേരളത്തില്‍ ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും; അറിയിപ്പുമായി കെഎസ്ഇബി

കേരളത്തില്‍ ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്.

മൈതോണിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ 180 മെഗാവാട്ടിന്റെ കുറവുണ്ടായതാണ് കാരണം. വൈദ്യുതി വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ചൊവ്വാഴ്ച രാത്രി 12നു മുമ്പ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാന്യ ഉപഭോക്താക്കളുടെ സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.
<BR>
TAGS : KSEB
SUMMARY : Kerala will experience 15-minute power outage tonight; KSEB with notification

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *