ഭാരോദ്വഹനത്തിൽ സ്വർണവുമായി സുഫ്ന ജാസ്‌മിൻ; ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം

ഭാരോദ്വഹനത്തിൽ സ്വർണവുമായി സുഫ്ന ജാസ്‌മിൻ; ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം

ഡെറാഡൂൺ: 38-ാം ​ദേശീയ ഗെയിംസിൽ ആദ്യ സ്വർണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തിൽ സുഫ്‌നാ ജാസ്മിനാണ് സ്വർണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ വേലുപാടം സ്വദേശിയാണ്. സർവകലാശാല മത്സരങ്ങളിൽ ദേശീയ റെക്കോർഡിന് ഉടമയായ താരം കൂടിയാണ് സുഫ്‌ന.

മത്സരത്തിന് മുൻപുള്ള ഭാരപരിശോധനയിൽ സുഫ്‌നയ്‌ക്ക് ഭാരം 150 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മുടിമുറിച്ച് ഭാരം കുറച്ച ശേഷമാണ് സുഫ്‌നയെ മത്സരിക്കാൻ അനുവദിച്ചത്. അതേസമയം വനിതാ വിഭാഗം ബീച്ച് ഹാൻഡ് ബോളിൽ കേരളത്തിന്റെ ടീം അസമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഫൈനലിൽ കടന്നു. കഴിഞ്ഞദിവസം 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സജൻ പ്രകാശ കേരളത്തിനായി വെങ്കല മെഡൽ നേടിയിരുന്നു.

TAGS: SPORTS | NATIONAL GAMES
SUMMARY: Kerala won first gold in National games

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *