എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30 മുതല്‍ വിജിനപുര ജൂബിലി സ്കൂളിൽ നടക്കും.

മലയാളം സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. രാധാകൃഷ്ണൻ ഇളയിടത്ത് ‘എം.ടി.യുടെ കഥാലോകം’ എന്നവിഷയത്തിൽ സംസാരിക്കും. കഥാവായന മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഡിനേറ്റർ മീര നാരായണനും സംവാദം സാഹിത്യവിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പരിപാടിയുടെഭാഗമായി കവിതചൊല്ലാനും അവസരമുണ്ടാകും. ഫോൺ: 9008273313.
<br>
TAGS : KERALA SAMAJAM DOORAVAANI NAGAR,
SUMMARY : Kerala Samajam Dooravaninagar Sahitya Vibhagam Monthly Literary Debate

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *