കേരളീയം കുടുംബസംഗമം

കേരളീയം കുടുംബസംഗമം

ബെംഗളൂരു: നാഗസാന്ദ്രയിലെ പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ ‘കേരളീയ’ത്തിന്റെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

രാജേഷ് വെട്ടംതൊടി രചിച്ച് സിനിമ പിന്നണി ഗായകനായ അകലുർ രാധാകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച “എന്റെ കേരളം…കേരളീയം “എന്ന് തുടങ്ങുന്ന തീം സോങ്ങോടെ പരിപാടികൾ ആരംഭിച്ചു. തുടര്‍ന്നു കേരളീയം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

ബെംഗളൂരുവിലെ കലാ-സാംസ്‌കാരിക സാമൂഹ്യ മേഖലകളിൽ തന്നതായ സംഭവനകൾ നൽകി പ്രവർത്തിക്കുന്നതിനുള്ള കരടു രേഖ സംഗമത്തിൽ അവതരിപ്പിച്ചു. കേരളീയത്തിന്റെ ലോഗോ കുടുംബ സംഗമത്തിൽ അനാഛാദനം ചെയ്തു.

കേരളീയം കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ സത്യനാഥൻ, ജയ സത്യനാഥൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

കേരളീയം അധ്യക്ഷൻ ഡോ. ജിമ്മി തോമസ്, ഉപാധ്യക്ഷൻ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി, ജോയിന്റ് സെക്രട്ടറി ദിവ്യ കാതീറിൻ, ഖജാൻജി ജോബിൻ അഗസ്റ്റിൻ, പ്രവർത്തക സമിതി അംഗങ്ങളായ സുജിത് കുമാർ, നിമ്മി വത്സൻ, ഇർഫാന റോക്കി, സോണിയ ജിമ്മി, ബിന്ദു, വിശാൽ നായർ, സി. പി. പ്രസാദ്, പ്രകാശ്. എന്‍, ബിമൽ ജോസ്, ഉണ്ണികൃഷ്ണൻ, പ്രദോഷ് കുമാർ,അരുൺ കരിമ്പനക്കൽ, ഡിനിൽ, ഷെജിൻ, ഹരിഹരൻ, ലിജോഷ്‌ ജോസ് എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : KERALEEYAM | MALAYALI ORGANIZATION | ASSOCIATION NEWS
SUMMARY :Keraleeyam family reunion conducted.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *