വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ഖലിസ്ഥാനികളുടെ ആക്രമണശ്രമം

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ഖലിസ്ഥാനികളുടെ ആക്രമണശ്രമം

ലണ്ടൻ: യു.കെയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസിൽ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. പിന്നിൽ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിപാടി കഴിഞ്ഞ് വാഹനത്തിലേക്ക് കയറാനായി മന്ത്രി പുറത്തിറങ്ങയതിനെ തുട‍‌ർന്ന് ഖലിസ്ഥാൻ പതാകയുമായി ഒരുകൂട്ടം ആളുകൾ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മന്ത്രിയുടെ വാഹനം പുറപ്പെട്ടതിന് പിന്നാലെ ഒരാൾ വാഹനത്തിന് മുന്നിലേക്ക് ഓടിയടുക്കുകയും ദേശീയപാത കീറുകയും ചെയ്തു. റോഡിൻ്റെ ഇരുവശത്തുമുണ്ടായിരുന്ന ലണ്ടൻ പോലീസ് ഉദ്യോഗസ്ഥ‍ർ ഉടൻതന്നെ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-ലണ്ടന്‍ തന്ത്രപരമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയാണ് ജയശങ്കറിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ലണ്ടനില്‍ നിന്നും ജയശങ്കര്‍ ഇന്ന് അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. ഇവിടെ ഐറിഷ് വിദേശകാര്യ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
<BR>
TAGS : S JAYASHANKAR | ATTACK
SUMMARY : Khalistani attack attempt on External Affairs Minister S Jaishankar in London

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *