എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) എയർസ്‌പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) ക്രമീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെയും ആണ് വിമാനത്താവളത്തിൽ എയർസ്പേസ് ക്ലോഷർ ടൈമിംഗ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7, 9 തീയതികളിൽ രാവിലെ 9നും 11നും ഇടയിലും എയർസ്പേസ് അടച്ചിടും.

ഫെബ്രുവരി 10 ന് രാവിലെ 9 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയും അടച്ചിടും. ഫെബ്രുവരി 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്. ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 മണി വരെയും അടച്ചിടും.

TAGS: BENGALURU | AERO INDIA
SUMMARY: KIA announces airspace closure for Aero India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *