കെഎം ബഷീറിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി

കെഎം ബഷീറിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വായിച്ചു. കേസിലെ ഏക പ്രതി ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിനാല്‍ കുറ്റപത്രം വായിക്കുന്നത് കോടതി പല തവണ മറ്റിവച്ചിരുന്നു.

കഴിഞ്ഞ തവണ കോടതി പ്രതിയെ വാക്കല്‍ ശാസിക്കുകയും കോടതിയില്‍ നേരിട്ട് എത്താൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ആണ് വെള്ളിയാഴ്‌ച ശ്രീറാം കോടതിയില്‍ നേരിട്ട് ഹാജരായത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304 എന്നിവയും മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് നല്‍കേണ്ട കോപ്പികള്‍ നല്‍കി എന്ന് ഉറപ്പ് വരുത്താൻ കോടതി അടുത്ത മാസം 6 ന് കേസ് വീണ്ടും പരിഗണിക്കും.

TAGS : KM BASHEER | SREERAM VENKITTARAMAN | COURT
SUMMARY : The case of KM Basheer being hit and killed by a vehicle; Sriram Venkataraman appeared in the court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *