നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്

നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനിയുടെ ഇഡലി – ദോശ മാവുകൾ (ബാറ്റർ) വിപണിയിലിറക്കി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വിധാന സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബാറ്റർ ഉദ്ഘാടനം ചെയ്തത്. ബ്രാൻഡ് വിപുലീകരണത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ഉൽപ്പന്നത്തിൽ 5 ശതമാനം പ്രോട്ടീൻ ഉൾപെടുത്തിയിട്ടുണ്ടെന്ന് കെഎംഎഫ് ചെയർമാൻ ഭീമ നായിക് പറഞ്ഞു. 450 ഗ്രാം 40 രൂപയ്ക്കും 900 ഗ്രാം 80 രൂപയ്ക്കുമാണ് ലഭിക്കുക. ബാറ്റർ വ്യാഴാഴ്ച മുതൽ നന്ദിനി സ്റ്റോറുകളിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ. വെങ്കിടേഷ്, കൃഷ്ണ ബൈരഗൗഡ, ദിനേഷ് ഗുണ്ടു റാവു, കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ശിവസ്വാമി എന്നിവർ പങ്കെടുത്തു.

 

TAGS: BENGALURU | NANDINI
SUMMARY: KMF launches Nandini idli-dosa batter in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *