പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: നന്ദിനി പാലിന് പിന്നാലെ തൈരിനും വില കൂട്ടാനൊരുങ്ങി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). അടുത്തിടെ നന്ദിനി പാലിൻ്റെ വില ലിറ്ററിന് രണ്ട് രൂപ വീതം പുതുക്കി നിശ്ചയിച്ചതിന് പിന്നാലെയാണ് തീരുമാനം. ഉൽപാദനച്ചെലവ് വർധിക്കുന്നതിനാലാണിതെന്ന് കെഎംഎഫ് പറഞ്ഞു.

പ്രതിദിനം ഒരു കോടി ലിറ്റർ പാൽ ഉത്പാദിപ്പിച്ചിട്ടും 70 ലക്ഷം ലിറ്റർ മാത്രമാണ് വിൽക്കുന്നത്. ബാക്കിയുള്ള പാൽ പാൽപ്പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ പാലിൻ്റെ വില വർധിച്ചതിനാൽ തൈരിൻ്റെ വില വർധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും കെഎംഎഫ് മാർക്കറ്റിംഗ് ഡയറക്ടർ ജഗദീഷ് പറഞ്ഞു. തൈരിൻ്റെ അളവ് വർദ്ധിപ്പിക്കാനും അതിനനുസരിച്ച് വില നിശ്ചയിക്കാനുമുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റ് പാൽ ഉൽപ്പന്നങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാൻ പദ്ധതിയില്ല.

അതേസമയം ഉപഭോക്തൃ പരാതികൾക്കിടയിൽ ചില്ലറ വിലയ്ക്ക് (എംആർപി) മുകളിൽ പാൽ വിൽക്കുന്നതിനെതിരെ കെഎംഎഫ് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വില അധികമായി ഈടാക്കുന്നവർക്കെതിരെ ഉപഭോക്താക്കൾക്ക് നേരിട്ട് പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. കടയുടമകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | KMF | CURD | PRICE HIKE
SUMMARY: Karnataka milk federation plans to hike curd price

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *