വൻ ഹിറ്റായി നന്ദിനിയുടെ ദോശ മാവ്; ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെഎംഎഫ്

വൻ ഹിറ്റായി നന്ദിനിയുടെ ദോശ മാവ്; ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെഎംഎഫ്

ബെംഗളൂരു: സംസ്ഥാനത്ത് വൻ ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് നന്ദിനി വിൽക്കുന്നത്. ന​ഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോ​ഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മിൽക്ക് ഫെ‍ഡറേഷൻ (കെഎംഎഫ്) അറിയിച്ചു.

ആവശ്യക്കാർ അധികമായതോടെ മാവ് ഉത്പാദനം വർധിപ്പിക്കാനൊരുങ്ങുകയാണ് കെഎംഎഫ്. മകരസംക്രാന്തിക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വേ പ്രോട്ടീൻ അടങ്ങിയ മാവ് വിൽപനയ്‌ക്കെത്തിക്കും.

ന​ഗരത്തിലെ എല്ലാ നന്ദിനി സ്റ്റാളുകളിലും പാർലറുകളിലും ഉത്പാദ​നം വർധിപ്പിക്കും. മാവ് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് 18 ആയി ഉയർത്തുമെന്നും കെഎംഎഫ് അറിയിച്ചു. നിലവിൽ ജയന​ഗർ, പത്മനാഭനദർ, മല്ലേശ്വരം, ശേഷാദ്രിപുരം എന്നിവിടങ്ങളിലെ നന്ദിനി പാർലറുകളിലാണ് ബാറ്റർ ലഭിക്കുന്നത്.

TAGS: KARNATAKA | NANDINI
SUMMARY: KMF to increase the production and sale of Nandini batter

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *