നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ് മുമ്പോട്ട് വരുന്നത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കെഎംഎഫ് കത്ത് നൽകി.

കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയിരുന്നു. വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു. ഇതു കുറയ്ക്കാനും നന്ദിനി നീക്കം നടത്തുന്നുണ്ട്. ഇതുവരെ ദക്ഷിണേന്ത്യയില്‍ പാലിനു ഏറ്റവും കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. പുതിയ വില വര്‍ധന സര്‍ക്കാര്‍ അനുമതിച്ചാല്‍ ഏറ്റവും കൂടുതല്‍ പാലിന് വിലവാങ്ങുന്നത് നന്ദിനിയായിരിക്കും. മില്‍മയെക്കാളും മൂന്നു രൂപ നന്ദിന് പാലിന് ഉയരും. മാർച്ചിലെ ബജറ്റ് അവതരണത്തിന് ശേഷം വില വർധനയിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

TAGS: KARNATAKA
SUMMARY: KMF writes to cmn nandini milk price hike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *