കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കെ.എൻ.എം. ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു

കോഴിക്കോട്: കെ.എന്‍.എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.

പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പിലായി റിട്ടയര്‍ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീര്‍ഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീര്‍ഘകാലം ഖത്തീബ് ആയിരുന്നു.

1989 മെയ് 29ന് കൊടിയത്തൂരിൽ നടന്ന മുബാഹലക്ക് (കേരളത്തിലെ മുസ്‌ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്‌ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന) ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നല്‍കിയത് മദനി ആയിരുന്നു

ഭാര്യ: നഫീസ (ഓമശ്ശേരി). മക്കൾ: എം. ഷബീർ (കൊളത്തറ സി.ഐ.സി.എസ് അധ്യാപകൻ), ഫവാസ് (ചെറുതുരുത്തി ഗവ. ഹൈസ്കൂൾ), ബുഷ്‌റ (ചെറുവടി), ഷമീറ (കോഴിക്കോട്), ഷംലത് (ഗ്രീൻവാലി പബ്ലിക് സ്കൂൾ മുക്കം), ഷമീല (ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ചാലിയം), ഫസ്‌ല (ആരാമ്പ്രം). മരുമക്കൾ: പി.വി. അബ്ദുല്ല (ചെറുവടി), പി.പി. ഹാരിസ് (കോഴിക്കോട്), അബ്ദുൽ ഖാദർ (കടവനാട്), കെ.സി. അബ്ദുറബ്ബ് (തിരുത്തിയാട്), പി.പി. അബ്ദുസ്സമദ് (ആരാമ്പ്രം), മനാർ (കടലുണ്ടി നഗരം), തസ്‌നി (പൊക്കുന്ന്). സഹോദരിമാർ: ഫാത്തിമ, ബിയ്യുണ്ണി.
<BR>
TAGS : OBITUARY,
SUMMARY : KNM General Secretary M. Muhammad Madani passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *