സർക്കാരിന്റെ വികസന- ക്ഷേമ പദ്ധതികളെ കുറിച്ച് അറിയാം; ദ് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ്ബോർഡ് പ്രവർത്തനം തുടങ്ങി

സർക്കാരിന്റെ വികസന- ക്ഷേമ പദ്ധതികളെ കുറിച്ച് അറിയാം; ദ് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ്ബോർഡ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു : സംസ്ഥാനത്ത് നടക്കുന്ന വികസനപ്രവർത്തനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും തല്‍സമയ കണക്കുകൾ അറിയാനും വിലയിരുത്താനും ഡാഷ് ബോർഡ് ആരംഭിച്ചു. https://cmdashboard.karnataka.gov.in എന്ന വെബ് മേൽവിലാസത്തിലാണ് ഡാഷ്ബോർഡ് തുടങ്ങിയത്. ഡാഷ്ബോർഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിച്ചു.

ഇ ഗവേര്‍ണന്‍സിന്‍റെ ഭാഗമായി ആരംഭിച്ച ഡാഷ്ബോർഡില്‍ സംസ്ഥാനത്തേക്കുള്ള മൂലധനനിക്ഷേപം, വിവിധ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണം, ദേശീയപാത വികസനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. വിവിധ പദ്ധതിപ്രകാരം എത്ര തുക വിതരണംചെയ്തു തുടങ്ങിയ വിവരങ്ങളും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ തീർപ്പാക്കിയതിന്റെ കണക്കുകളും ഡാഷ്‌ബോർഡിൽനിന്ന് ലഭിക്കും. വിവരങ്ങൾ യഥാസമയം ഡാഷ്ബോർഡിൽ ചേർക്കുന്നതിനാൽ പദ്ധതികളുടെ പുരോഗതി ഇതിൽനിന്ന് അറിയാൻസാധിക്കും.
<BR>
TAGS : SIDDARAMIAH GOVERNMENT
SUMMARY : Know about the government’s development and welfare schemes; The Chief Minister’s Dashboard has started functioning

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *