കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

കെഎൻഎസ്എസ് കലോത്സവം ഗ്രാൻഡ് ഫിനാലെ 11ന്

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 11ന് രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിലെ തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയി പങ്കെടുക്കും. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, എം എം ഇ ടി പ്രസിഡണ്ട് ആർ മോഹൻദാസ്, സെക്രട്ടറി എൻ കേശവപിള്ള, ഖജാൻജി ബി സതീഷ്‌കുമാർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ കലോത്സവം കൺവീനർമാരായ ഡോ. മോഹനചന്ദ്രൻ, സി വേണുഗോപാലൻ എന്നിവർ പങ്കെടുക്കും.

ജൂൺ മാസത്തിലെ നാലു ഞായറാഴ്ച്ചകളിലായി 17 വേദികളിൽ 1475 മത്സരാർത്ഥികൾ പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തോടൊപ്പം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കരയോഗത്തിനുള്ള എവർ റോളിംഗ് ട്രോഫി, കലാതിലകം, കലാ പ്രതിഭ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സമ്മാനാർഹമായ പരിപാടികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ അവതരണവും വേദിയിൽ ഉണ്ടായിരിക്കുമെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Arts Festival Grand Finale on 11

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *