ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഇന്ദിരനഗർ കരയോഗം ഇന്റർ കരയോഗം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മല്ലേശ് പാളയത്തുള്ള ജലകണ്ഠേശ്വര ടെംപിൾ റോഡിലുള്ള ഗണപതി ക്ഷേത്രത്തിന്റെ ഹാളിൽ നവംബർ 10ന് രാവിലെ 10 മുതൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്. കർണാടകയിലുള്ള വിവിധ കരയോഗങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 5ന് അവസാനിക്കും. ഫോൺ : 9845295159, 9448459042.
<br>
TAGS : KNSS
SUMMARY : KNSS Inter Karayogam Chess Tournament

Posted inASSOCIATION NEWS
