ബെംഗളൂരു: കെഎന്‍എസ്എസ് സാംസ്‌കാരിക വേദി കണ്‍വീനറായി രഞ്ജിത്ത് ജി. യെ തിരഞ്ഞെടുത്തു. സഹ കണ്‍വീനര്‍മാരായി സനല്‍കുമാരന്‍ നായര്‍, നല്ലൂര്‍ നാരായണന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കലാ സാംസ്‌കാരിക സാഹിത്യ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധ്യാന്യം നല്‍കിയും പുതുതലമുറയെ ഭാഗമാക്കിയും സമുദായ സേവനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനും അദ്ധ്യത്മിക സമ്മേളനങ്ങള്‍ നടത്തുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സാംസ്‌കാരിക വേദിയുടെ ഭാഗമായ സംഗീതിക എന്ന ഗാനമേള ഗ്രൂപ്പിന്റെ കോ-ഓര്‍ഡിനേറ്ററായ ഹലസൂര്‍ കരയോഗം അംഗം ലജിഷിനെയും തിരഞ്ഞെടുത്തു.
<br>
TAGS : KNSS

രഞ്ജിത്ത് ജി, സനല്‍കുമാരന്‍ നായര്‍, നല്ലൂര്‍ നാരായണന്‍
Posted inASSOCIATION NEWS
