കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എഇസിഎസ് ലേഔട്ട് സിഎംആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ഓണസദ്യ എന്നിവയ്ക്ക് പുറമെ പുന്നാട് പൊലിക സംഘത്തിന്റെ നാടൻ പാട്ട്, അഗം ബാൻഡ് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത നിശ എന്നിവ ഉണ്ടായിരുന്നു.

പ്രസിഡന്റ്‌ മോഹനന്റെ അധ്യക്ഷതയിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യ അതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, കരയോഗം സെക്രട്ടറി വി കെ രവീന്ദ്രൻ, പ്രോഗ്രാം കൺവീനർ പ്രദീപ് നായർ, മഹിളാ വിഭാഗം സെക്രട്ടറി സുനിത എന്നിവർ പങ്കെടുത്തു.
<BR>
TAGS : KNSS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *