കെഎൻഎസ്എസ് മത്തിക്കരെ കരയോഗം വാർഷിക കുടുംബസംഗമം

കെഎൻഎസ്എസ് മത്തിക്കരെ കരയോഗം വാർഷിക കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് മത്തിക്കരെ കരയോഗം വാർഷിക കുടുംബസംഗമം മല്ലേശ്വരത്തിലുള്ള തെലുഗു വിജ്ഞാന ഭവനിൽ നടന്നു. ദേശിയ ചലച്ചിത്ര പുരസ്കാര ജേതാവ് ഡോ. മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കെ.എന്‍എസ്എസ് ചെയർമാൻ ആർ. മനോഹര കുരുപ്പ്, ജനറൽ സെക്രട്ടറി ടി. വി. നാരായണൻ, വൈസ് ചെയര്‍മാന്‍മാരായ കെ. വി. ഗോപാലകൃഷ്ണൻ, ജി. മോഹന കുമാർ, ജനറല്‍ സെക്രട്ടറിമാരായ  ഹരീഷ് കുമാർ, ഹരി കുമാർ, വനിതാ പ്രതിനിധി ശോഭന രാമദാസ്, മത്തിക്കരെ കരയോഗം പ്രസിഡണ്ട് ടി. ദാസ്, സെക്രട്ടറി ജി. മുരളീധരൻ നായർ, വനിതാ വിഭാഗം ഐശ്വര്യ പ്രസിഡന്റ് ശാന്ത മനോഹർ, യുവജന വിഭാഗം ജ്വാല പ്രസിഡന്റ് ഗായത്രി എന്നിവർ പങ്കെടുത്തു.

മുതിർന്ന കരയോഗം അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം നടത്തി. തുടർന്ന് കരയോഗ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ നടന്നു. ഗോകുൽ സനുജ, സുരേഷ് പള്ളിപ്പാറ സൈഫിന്‍ എന്നിവർ അവതരിപ്പിച്ച മ്യൂസിക് ആൻഡ് ഓർക്കസ്ട്രയും അരങ്ങേറി.
<br>
TAGS : KNSS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *